പൊന്നാനി: കർമ റോഡിൽ തിങ്കളാഴ്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പൊന്നാനി മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന വെട്ടം വീട്ടിൽ അപ്പുക്കുട്ടന്റെ മകൻ സജയൻ (39) ആണ് മരിച്ചത്. സജയൻ ഓടിച്ചിരുന്ന ബൈക്കിന് പിറകിലുണ്ടായിരുന്ന സുഹൃത്ത് ചന്തപ്പടി സ്വദേശി ജാഫർ (38), മറ്റൊരു ബൈക്കിലുണ്ടായിരുന്ന തിരൂർ പുറത്തൂർ സ്വദേശികളായ പ്രവീൺ (22), ശരത്ത് (19) എന്നിവർക്കാണ് പരിക്ക്. ശാലിനിയാണ് മരിച്ച സജയന്റെ ഭാര്യ. മക്കൾ: ലക്ഷ്യ, ലക്ഷിദ്.