കോട്ടായി: കോട്ടായിയിൽ ബാങ്ക് ജീവനക്കാരി എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു.
കോട്ടായി കല്ലുവെട്ടി പറമ്പ് വീട്ടിൽ ശരത് ബാബുവിന്റെ ഭാര്യ രമ്യ (25) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി മരിച്ചത്. ആലത്തൂർ ഐ.സി.എൽ ബാങ്ക് ജീവനക്കാരിയാണ്.
സെപ്റ്റംബർ 15നാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ശരത്ബാബു മൂന്നു വർഷമായി ഗൾഫിലാണ്. നാലു വയസ്സുകാരി വൈഗ ഏക മകളാണ്.
പിതാവ്: ശിവദാസ്. മാതാവ്: പ്രേമ. സഹോദരൻ രാഹുൽ.