ശ്രീകൃഷ്ണപുരം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പുഞ്ചപ്പാടം തരവത്ത് വീട്ടിൽ ഭാർഗവി (69) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തരയോടെ വീടിനോട് ചേർന്ന വിറകുപുരയിൽ തൂക്കിയിട്ടിരുന്ന കവറിൽ കൈയിട്ടപ്പോഴാണ് കടിയേറ്റത്.
ഉടൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തും മുമ്പ് ബോധം നഷ്ടമായ ഭാർഗവി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് ഭാർഗവി. മക്കൾ: സുജിത, സുരേഷ്, സുഭാഷ്. മരുമക്കൾ: പ്രഭാകരൻ, ശ്രീലത, ഉമ.