കറുകച്ചാൽ: വീടിനുസമീപത്തെ തോട്ടിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. നെടുംകുന്നം പാറക്കൽ മുളന്താനം എം.ടി. തോമസാണ് (52) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലിക്ക് പോയ തോമസ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്. കറുകച്ചാൽ പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. നടന്നുപോകുന്നതിനിടെ കാൽതെറ്റി വീണതാണെന്ന് കരുതുന്നു. ഭാര്യ: കൊച്ചുമോൾ. മകൻ: അരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പാറക്കൽ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.