വാകത്താനം: യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തോട്ടയ്ക്കാട് അമ്പലക്കവല മേച്ചേരിൽ രഞ്ജിത്താണ് (37) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദുർഗന്ധം വന്നതിനെത്തുടർന്ന് സമീപവാസികൾ നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് വാകത്താനം പൊലീസ് പറഞ്ഞു. രഞ്ജിത്തും അമ്മയും മാത്രമാണിവിടെ താമസിക്കുന്നത്.