തിരുവല്ല: പെരിങ്ങര ചന്ദ്രാലയത്തിൽ കെ.പി. ശിവരാമപ്പണിക്കർ (88) നിര്യാതനായി. റിട്ട. അധ്യാപകനും പെരിങ്ങര എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും ആയിരുന്നു. കിഴക്കൻ മുത്തൂർ അമ്മാനൂർ കുടുംബാംഗമാണ്. ചന്ദ്രാലയത്തിൽ ലീല ഭായി ആണ് ഭാര്യ. മക്കൾ: സി.എസ്. ശുഭ (ക്ലർക്ക്, പോസ്റ്റൽ സൂപ്രണ്ട് ഓഫിസ്, തിരുവല്ല), സി.എസ്. നിഷ(പോസ്റ്റ് വിമൻ, ഹെഡ് പോസ്റ്റ് ഓഫിസ്, തിരുവല്ല). മരുമകൻ: ആർ. ഗണേഷ് (താലൂക്ക് സപ്ലൈ ഓഫിസർ, റാന്നി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.