തൊടുപുഴ: ആർ.എസ്.എസ് മുന്‍ പ്രചാരകന് തൊടുപുഴ ജ്യോതിഭവനില്‍ എ.ജി. രാധാകൃഷ്ണന് (69) നിര്യാതനായി. തൊടുപുഴയിലെ മുതിര്‍ന്ന സംഘകാര്യ കര്‍ത്താവായിരുന്നു. 1974 മുതല്‍ നാലുവര്‍ഷം ഒറ്റപ്പാലം താലൂക്കിന്റെ പ്രചാരകനായിരുന്നു. തുടര്‍ന്ന് 12 വര്‍ഷത്തോളം തൊടുപുഴ താലൂക്കിന്റെ കാര്യവാഹായി ചുമതല വഹിച്ചു. 1981ല്‍ ഇടുക്കി ജില്ലയിലെ ആദ്യത്തെ വിദ്യാനികേതന്‍ സ്കൂള്‍ തൊടുപുഴയില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്തു. ഈ സ്കൂളിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. തുടര്‍ന്ന്, വിദ്യാനികേതന്റെ സംസ്ഥാന സെക്രട്ടറിയടക്കം വിവിധ ചുമതലകള്‍ വഹിച്ചു. നിലവില്‍ വിദ്യാനികേതന്‍ സംസ്ഥാന കാര്യകാരി ചുമതല വഹിച്ചുവരുകയായിരുന്നു. 1980 കാലഘട്ടത്തില്‍ തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ ജ്യോതി എക്യുപ്മെന്റ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ചാലക്കുടി മറ്റത്തില്‍ കുടുംബാഗം പാർവതി. മക്കള്‍: രാധിക (അസി. പ്രഫസര്‍, മൂന്നാര്‍ എന്‍ജിനീയറിങ് കോളജ്), ശ്രീവിദ്യ (അധ്യാപിക, തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂള്‍), ശ്രീലക്ഷ്മി (ടി.സി.എസ്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്). മരുമക്കള്‍: സുമന് ലാല്‍ (ബിസിനസ്), സുമേഷ് (ഇന്തോനേഷ്യ), ഗണേഷ് (ബിസിനസ്).