മുണ്ടൂർ: ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. വേലിക്കാട് ചമ്മല കളം മണപ്പാട്ടിൽ പ്രജോദ് (42) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സെപ്റ്റംബർ ഏഴിന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ വേലിക്കാട് ഭാഗത്ത് നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയടിച്ച് വീണാണ് സാരമായി പരിക്കേറ്റത്. ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. പിതാവ്: പരേതനായ രാധാകൃഷ്ണ ഗുപ്തൻ, മാതാവ്: പരേതയായ പാർവതി. സഹോദരി: ജ്യോതി ഗുപ്ത.