ഒല്ലൂർ: കുളങ്ങര ജോസഫിന്റെ മകൻ കെ.ജെ. പോൾ (90) നിര്യാതനായി. തൃശൂരിലെ ആദ്യകാല വ്യവസായ പ്രമുഖനും ഒല്ലൂരിലെ ആദ്യത്തെ വ്യാപാരി വ്യവസായി പ്രസിഡന്റും ഒല്ലൂർ ലോൺസ് ആൻഡ് കുറീസ് ഡയറക്ടറും റെയിൽവേ വാഗൺ ട്രാൻസ്പോർട്ട് രംഗത്തെ ആദ്യകാല സംരംഭകനുമായിരുന്നു. ഭാര്യ: കാരൂർ പാറയ്ക്ക കുടുംബാംഗം ലിസി. മക്കൾ: സീലിയ, സിൽവിയ, സാജു, സാബു, പരേതരായ സാലി, സജി. മരുമക്കൾ: ആൻറണി, ബെന്നി, ഝാൻസി, മെസ്റ്റീന, സായിമോൾ. സംസ്കാരം വ്യാഴാഴ്ച 10.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.