മൂവാറ്റുപുഴ: വാഴപ്പിള്ളി ജനശക്തി റോഡ് തോട്ടുങ്കൽ വീട്ടിൽ ടി.പി. ജിജി (57) നിര്യാതനായി. ‘മേള’യുടെ ജോയന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കലയരങ്ങ്, ശ്രീമൂലം യൂനിയൻ ക്ലബ്, മർച്ചന്റ്സ് അസോസിയേഷൻ, വൈസ്മെൻ ഇന്റർനാഷനൽ തുടങ്ങിയവയുടെ ഭരണസമിതി അംഗമായിരുന്നു. മൂവാറ്റുപുഴ ഹോളി മാഗി പള്ളിയുടെ മുൻ ട്രസ്റ്റിയും പാരിഷ് കൗൺസിൽ അംഗവുമാണ്. മത്സ്യമാർക്കറ്റിൽ വ്യാപാരിയായിരുന്നു. ഭാര്യ: മണ്ണത്തൂർ വള്ളിക്കാട്ട് ഷൈലജ. മക്കൾ: പോൾ (ഐ.ടി പ്രഫഷനൽ, ബംഗളൂരു), മാർട്ടിൻ (വിദ്യാർഥി -കാനഡ), വർഗീസ് (ഫെഡറൽ ബാങ്ക്, മൂവാറ്റുപുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.00ന് ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.