പെരുമ്പാവൂര്‍: അരനൂറ്റാണ്ടിനടുത്ത് മുംബൈയില്‍ നൃത്തകല അധ്യാപകനായിരുന്ന പി.ആർ.സി. നായര്‍ (ചന്ദ്രശേഖരന് -74) നിര്യാതനായി. കീഴില്ലം കുറുങ്ങാട്ട് ശേഖരന് നായരുടെയും പാറപ്പിള്ളില്‍ ഗൗരിയമ്മയുടെയും മകനാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായാണ് മുംബൈയില്‍ എത്തുന്നത്. ഡല്‍ഹിയിലെ ബാലഗന്ധര്‍വ് മഹാവിദ്യാലയത്തില്‍ നൃത്തപഠനം പൂര്‍ത്തിയാക്കിയ ശേഷം 1978ല്‍ മുംബൈ ആന്‍ടോപ് ഹില്ലില്‍ ആറ് പഠിതാക്കളുമായി ചന്ദ്ര-ലേഖ എന്ന നൃത്തവിദ്യാലയം തുടങ്ങി. ഇതിന് പിന്നീട് പതിനാലോളം ശാഖകളുമുണ്ടായി. നടി സുപര്‍ണ അടക്കം ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണിദ്ദേഹം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നിവയെ സമ്മേളിപ്പിച്ച് ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരുന്ന ബാലെകള്‍ മുംബൈ മലയാളികളെ ഏറെ ആകര്‍ഷിച്ചിരുന്നു. വെസ്റ്റേണ്‍ ഇന്ത്യ കഥകളി സെന്ററിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു. സഹോദരങ്ങള്‍: സരസ്വതി, പ്രഭാകരന് നായര്‍, മുകുന്ദന് നായര്‍, പ്രഭാവതി. സംസ്കാരം നവിമുംബൈയിലെ ഖാര്‍ഘര്‍ വൈകുണ്ഡ് ക്രിമറ്റോറിയത്തില്‍ നടന്നു.