കൊച്ചി: റിട്ട. ജസ്റ്റിസ് കടവന്ത്ര ജവഹർ നഗർ നന്ദനത്തിൽ ടി.കെ. ചന്ദ്രശേഖര ദാസിന്റെ ഭാര്യ സരള ദാസ് (75) നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനിയും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായ എൻ.കെ. ബാലകൃഷ്ണന്റെയും സി. നാരായണിയുടെയും മകളാണ്. മലബാറിലെ ആദ്യകാല സർജനായ ഡോ. മേജർ സി. രാമന്റെ പൗത്രിയാണ്. ഹൈകോടതി സീനിയർ ഗവ. പ്ലീഡർ ടി.കെ. വിപിൻദാസ്, ന്യൂയോർക്കിൽ അറ്റോണി അറ്റ് ലോ ആയ വിദ്യാദാസ്, ബംഗളൂരുവിൽ മൈന്റ് ട്രീ സോഫ്റ്റ്വെയർ എൻജിനീയറായ വിനീത് ദാസ് എന്നിവർ മക്കളാണ്. മരുമക്കൾ: റീമ വിപിൻ (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ), രാജേഷ് ഹരിദാസ് (ന്യൂയോർക്), ഷീന (ബംഗളൂരു). സഹോദരങ്ങൾ: രമ (കൊയിലാണ്ടി), ഡോ. ഉഷ ശശിധരൻ (തിരുവനന്തപുരം), രാമകൃഷ്ണൻ (ചാർട്ടേഡ് അക്കൗണ്ടന്റ്) കോഴിക്കോട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് രവിപുരം ശ്മശാനത്തിൽ.