അങ്കമാലി: ജോലി ചെയ്യുന്നതിനിടെ പശ്ചിമ ബംഗാൾ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമ ബംഗാൾ മൊക്തപ്പുർ ലിയുട്ടട്ട് (51) ആണ് മരിച്ചത്. കിടങ്ങൂർ പൈനാടത്ത് ജിജോ ജോർജിന്റെ വീട്ടിൽ മേസ്തിരി ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം എംബാം ചെയ്യുന്നതിന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വിമാനത്തിൽ നാട്ടിലെത്തിക്കും.