അങ്കമാലി: കാൽനടക്കാരൻ കണ്ടെയ്നർ ലോറി ഇടിച്ച് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് പാലിശ്ശേരി വീട്ടിൽ ദേവസിയുടെ മകൻ ആഗസ്തിയാണ് (77) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ അങ്കമാലി സെൻട്രൽ ജങ്ഷനിലാണ് അപകടം. ലോറി നിർത്താതെ പോയി. ആഗസ്തിയെ നാട്ടുകാർ എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഏല്യാക്കുട്ടി. മക്കൾ: ഷൈനി, ഷൈമിനി, ഷൈജു. മരുമക്കൾ: ബാബു, സണ്ണി, സവിത. സംസ്കാരം വെള്ളിയാഴ്ച ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ.