കൊച്ചി: വീടിന്റെ ഒന്നാംനിലയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു. മരട് അയ്യൻകാളി റോഡിൽ കരയത്തറ വിജയകുമാറിന്റെ മകൻ വരതാണ് അയയിൽ കുരുങ്ങി മരിച്ചത്. വൈകീട്ട് 6.30നും ഏഴിനും ഇടയിലാണ് സംഭവം. വെൽഡിങ് തൊഴിലാളിയായ വിജയകുമാർ ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടി കയറിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടതെന്നാണ് വിവരം. പീസ് മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. തൃപ്പൂണിത്തുറ എൻ.എസ്.എസ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.