ഏറ്റുമാനൂർ: വയോധികനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലാ തിടനാട് സ്വദേശിയായ ഗോപാലനാണ് (72) മരിച്ചത്. പാലാ റോഡിൽ കേരള റസ്റ്റാറന്റിനോട് ചേർന്ന് അടഞ്ഞുകിടന്ന കടയുടെ തിണ്ണയിലാണ് വ്യാഴാഴ്ച പുലർച്ച മൃതദേഹം കണ്ടത്. വർഷങ്ങളായി ഏറ്റുമാനൂർ കേന്ദ്രീകരിച്ച് ശുചീകരണ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു. സ്ഥിരമായി ഈ കടത്തിണ്ണയിലാണ് ഉറങ്ങിയിരുന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ഗോപാലൻ കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.