പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന സമിതി അംഗവും പന്തൽ വർക്സ് വ്യവസായിയുമായ പാലയ്ക്കൽ ജഗന്നിവാസൻ (61) നിര്യാതനായി. രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ ഉപാധ്യക്ഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടേറിയറ്റ് അംഗം, മർച്ചന്റസ് അസോസിയേഷൻ പ്രവർത്തക സമിതി അംഗം, ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി, എക്സൽ ബിസിനസ് ഗ്രൂപ് സെക്രട്ടറി, റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് സമിതി അംഗം, ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ മുൻ പി.ടി.എ പ്രിസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലീന. മക്കൾ: ജിഷ്ണു, ജിജിന. സംസ്കാരം ശനിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.