മൂവാറ്റുപുഴ: തൃക്കളത്തൂർ കരുമാലക്കോട്ടിൽ റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥൻ ജേക്കബിന്റ ഭാര്യ മറിയാമ്മ ടീച്ചർ (85) നിര്യാതയായി. കോലഞ്ചേരി പനച്ചിയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി (റിട്ട പ്രഫ. യു.സി. കോളജ് ആലുവ), ഷിബി (മാനേജർ കെ.എസ്.എഫ്.ഇ), ഷാജു (സബ് ഡിവിഷനൽ എൻജിനീയർ ബി.എസ്.എൻ.എൽ).
മരുമക്കൾ: സലിം കട്ടച്ചറ കുന്നേൽ കടമറ്റം (റിട്ട. ഡിവിഷനൽ എൻജിനീയർ ബി.എസ്.എൻ.എൽ), ഐസക് കെ. തയ്യിൽ തിരുവനന്തപുരം (റിട്ട. ജോയന്റ് ഡയറക്ടർ ഡയറി ഡെവലപ്മെൻറ്), മെർലിൻ മാത്യു -പാമ്പാടി കുറിയന്നൂർ കുടുംബാംഗം (സീനിയർ വെറ്ററിനറി സർജൻ കോതമംഗലം). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.