പറവൂർ: വീട്ടമ്മയെ ചെമ്മീൻ കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏഴിക്കര ഈട്ടുമ്മൽ വീട്ടിൽ പ്രഭാകരന്റെ ഭാര്യ ശാന്തയാണ് (78) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടിന് വീട്ടിലെത്തിയ മകൻ രതീഷ് മാതാവിനെ കാണാതായതോടെ പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചു. ഇവരുടെ വീടിന്റെ ഒരുഭാഗം പുഴയും മൂന്ന് വശങ്ങളിൽ ചെമ്മീൻ കെട്ടുമാണ്. അന്വേഷണത്തിൽ വീടിന് പിന്നിലെ ചെമ്മീൻ കെട്ടിന്റെ വരമ്പത്ത് അരിവാൾ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ചെമ്മീൻ കെട്ടിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. മക്കൾ: രാകേഷ്, മീര, രതീഷ്, ഇന്ദു. മരുമക്കൾ: ഷെബി, ഗോപൻ, ഷീല, വേലപ്പൻ. സംസ്കാരം നടത്തി.