പെരുമ്പാവൂര്‍: എം.സി റോഡില്‍ പുല്ലുവഴിയില്‍ നിര്‍ത്തിയിട്ട ലോറിയിൽ കാറിടിച്ച് തടിവ്യാപാരി മരിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ കാട്ടാമല മുഹമ്മദ് സാലിഹാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ട കൊച്ചാലുപറമ്പില്‍ ഷഫീഖ് (45) പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പുല്ലുവഴി ജങ്ഷന് സമീപമാണ് അപകടം. തടിവ്യാപാരികളും സുഹൃത്തുക്കളുമായ ഇരുവരും തൃശൂരില്‍ പോയി കാറില്‍ ഈരാറ്റുപേട്ടക്ക് മടങ്ങുകയായിരുന്നു. ഷഫീഖാണ് കാര്‍ ഓടിച്ചിരുന്നത്. മുഹമ്മദ് സാലിഹിന്റെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: റംല. മക്കള്‍: ഷമിന, ഫസല്‍, ഷംസിയ, ഫഹദ്. മരുമക്കൾ: സമീർ, ഷഫിൻ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ.