അടൂർ: നഗരത്തിലെ ഇരട്ടപ്പാലത്തിന് സമീപം വലിയ തോട്ടിലേക്ക് ഒഴുകുന്ന കൈത്തോട്ടിൽ തടി വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ ചിരണിക്കൽ പള്ളി താഴേതിൽ വീട്ടിൽ ജോസഫാണ് (50) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അന്തർസംസ്ഥാന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണകാരണം പരിശോധനക്ക് ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ഷേർലി. മക്കൾ: ബെറ്റി, ബ്ലസി.