അടൂർ: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിങ്ങനാട് ചെറുപുഞ്ച സതീഷ് ഭവനത്തിൽ (കൊയ്പ പള്ളിൽ) സതീഷ് കുമാർ (41) ആണ് മരിച്ചത്. അടൂരിൽനിന്ന് വന്ന സതീഷ് കുമാറിന്റെ സ്കൂട്ടർ, കായംകുളം ഭാഗത്തുനിന്ന് വന്ന ടിപ്പറുമായാണ് കൂട്ടിയിടിച്ചത്. കായംകുളം പത്തനാപുരം സംസ്ഥാന പാതയിൽ 14ാം മൈൽ ജങ്ഷന് സമീപം വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. ഉടൻ അടൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. പെരിങ്ങനാട് പലചരക്ക് വ്യാപാരിയാണ്. ഭാര്യ: രഞ്ജിത. മക്കൾ: ആദിത്യൻ, അദ്വൈത്.