പള്ളിക്കര: വെമ്പിള്ളി കരയിൽ ചെട്ടിയാരിക്കൽ പരേതനായ പൗലോസിന്റെ (കുഞ്ഞുഞ്ഞ്) ഭാര്യ മറ്റക്കുഴി അമ്പാട്ട് മാലാൽ കുടുംബാംഗം മറിയാമ്മ (103) നിര്യാതയായി. മക്കൾ: സാറാമ്മ, ജേക്കബ്, അന്നമ്മ, സി.പി. വർഗീസ്, (മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ), മത്തായി, ജോർജ്, ഏലിയാമ്മ, തോമസ്, പരേതരായ പൗലോസ്, കുര്യാക്കോസ്. മരുമക്കൾ: പരേതനായ ജോർജ്, മോളി, പൗലോസ്, ലിസി, സൂസി, സൂസി, ജോയി, ദീപ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.