കളമശ്ശേരി: കുറ്റിക്കാട്ടുകര കോട്ടക്കൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ കൊച്ചുബീവി (93) നിര്യാതയായി. മക്കൾ: സുബൈദ, ബീപാത്തു, സബിയ, ഉമൈബ, അഷ്റഫ്, സൗദ. മരുമക്കൾ: പരേതനായ മുഹമ്മദ്, കോയ, അബ്ദുൽ സലാം, മജീദ്, അസ്മ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കുറ്റിക്കാട്ടുകര ജമാഅത്ത് ഖബർസ്ഥാനിൽ.