തിരുവല്ല: കിഴക്കന്‍ മുത്തൂര്‍ കൊട്ടാരത്തില്‍ പട്ടവന ബഥേല്‍ പാസ്റ്റര്‍ പി.എ. ശാമുവല്‍ (91) നിര്യാതനായി. ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭയുടെ തിരുവല്ല ഡിവിഷനില്‍ വിവിധ സഭകളില്‍ ശുശ്രൂഷകനായിരുന്നു. കൊട്ടാരത്തില്‍ കുടുംബയോഗം രക്ഷാധികാരിയാണ്.
ഭാര്യ: പരേതയായ സൂസമ്മ ശാമുവല്‍ പത്തനാപുരം ചൂരത്തലക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി പി. ശാമുവല്‍ (യു.എസ്.എ), റജി പി. ശാമുവല്‍. മരുമക്കള്‍: ഫെയ്ത്ത് ഷാജി (യു.എസ്.എ), റീനാ റജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി പ്രയര്‍ സെന്റര്‍ സഭയുടെ പാമലയിലെ മക്പേലാ സെമിത്തേരിയില്‍.