അടിമാലി: മുല്ലപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരൻ വാളറ കോളനിപ്പാലം കാരകുടിയിൽ കെ.കെ. രാജീവിനെ (45) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ അയൽവാസികളാണ് കിടപ്പുമുറിയിൽ നിലത്ത് മൃതദേഹം കിടക്കുന്നത് കണ്ടത്. വാതിൽ തുറന്നുകിടക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം ഭാര്യ അവരുടെ വീട്ടിൽ പോയതിനാൽ മറ്റാരും ഉണ്ടായിരുന്നില്ല. മറയൂർ പൊലീസ് സ്റ്റേഷനിൽനിന്ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേക്ക് അടുത്തിടെയാണ് രാജീവിനെ സ്ഥലം മാറ്റിയത്. തിങ്കളാഴ്ച മുല്ലപ്പെരിയാറിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. ഭാര്യ: രാജശ്രീ. മക്കൾ: രോഹിൻ, രോഹിത്. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു.