ഏറ്റുമാനൂര്‍: പേരൂര്‍ പായിക്കാട് ഭാഗത്ത് മീനച്ചിലാറ്റില്‍ വേണാട്ടുമാലി കടവില്‍ കുളിക്കാനിറങ്ങിയ പത്തനംതിട്ട സ്വദേശിയായ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടയം ഗിരിദീപം കോളജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥി ഇലന്തൂർ കൊച്ചുകല്ലിൽ വീട്ടിൽ ഫിലിപ് സാമുവലിന്റെ (മണി) മകൻ ആല്വിന് സാം ഫിലിപ്പാണ് (18) മരിച്ചത്. ആല്‍വിനും ആറ് സുഹൃത്തുക്കളും ചേർന്നാണ് കുളിക്കാനിറങ്ങിയത്. ആല്വിന് ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനയും ഏറ്റുമാനൂര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.