കൊടുങ്ങൂർ: വാഴൂർ ജ്യോതിഭവനിൽ കെ.ജി. സരോജനിയമ്മ (വാഴൂർ ബ്ലോക്ക് റിട്ട. എക്സ്റ്റൻഷൻ ഓഫിസർ -83) നിര്യാതയായി. വാഴൂർ ബ്ലോക്കിലെ മഹിള സമാജങ്ങളെ സംഘടിപ്പിച്ച് കൊടുങ്ങൂരിൽ പ്രിയദർശിനി വനിത ഹോസ്റ്റൽ തുടങ്ങാൻ നേതൃത്വം നൽകി. പൂവരണി കളമ്പുകാട്ടുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.എം. ശ്രീധരൻ നായർ (റിട്ട. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ). മക്കൾ: ഉഷ, ജയ, ജ്യോതി, കെ.എസ്. ബിജു. മരുമക്കൾ: ടി.എസ്. സദാശിവൻ നായർ, മധുസൂദനൻ നായർ, എം.ആർ. ഹരികുമാർ, അഞ്ജലി ബിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ മൂന്നിന് രാവിലെ 9.30ന്.