ശ്രീമൂലനഗരം: വെണ്ണൂക്കാരൻ (അറയ്ക്കൽ) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കുട്ടി (94) നിര്യാതയായി. കിടങ്ങൂർ പൂവ്വത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: രത്നമ്മ ദാമോദരൻ, വി.കെ. രമേശൻ (സി.പി.എം പാറത്തെറ്റ ബ്രാഞ്ച് അംഗം, റിട്ട. ടി.സി.സി ഉദ്യോഗസ്ഥൻ), വി.കെ. സുകുമാരൻ, രംഗമണി വേലായുധൻ (സി.പി.എം കറുക്കുറ്റി ലോക്കൽ കമ്മിറ്റി അംഗം), പരേതനായ വാസു. മരുമക്കൾ: സരോജിനി വാസു, ഓമന രമേശൻ (കുസാറ്റ്, കളമശ്ശേരി), അനിത സുകുമാരൻ, വേലായുധൻ, പരേതനായ ദാമോദരൻ.