മൂവാറ്റുപുഴ: ആനിക്കാട് ഇലഞ്ഞേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മീങ്കുന്നം തുമ്പേരപ്പേൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, ജോസ്, പൗലോസ്, എൽസമ്മ, മേരി (യു.കെ). മരുമക്കൾ: ഗ്രേസി ജോർജ്, ഷീല ജോസ്, തോമസ്, മാത്യൂസ് (യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.