കളമശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്ലാസ് ഫാക്ടറി പാലക്കപറമ്പിൽ കുഞ്ഞപ്പന്റെ മകൻ ജയ്മോനാണ് (39) മരിച്ചത്. മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കളമശ്ശേരി പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ലീലാമ്മ. സഹോദരി: മഞ്ജു.