ചെർപ്പുളശ്ശേരി: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനും പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായിരുന്ന മൂരിയത്ത വീട്ടിൽ എം. കുമാരൻ (72) നിര്യാതനായി. പുത്തനാൽക്കൽ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം ആരംഭിച്ചതും ക്ഷേത്രം കല്യാണമണ്ഡപത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. ഭാര്യ: ഓമനാമ്മ(റിട്ട. അധ്യാപിക). മക്കൾ: മനോജ് (ബംഗളൂരു), ശോഭ. മരുമക്കൾ: രാധിക (ബംഗളൂരു), പരേതനായ പ്രവീൺ.