ആനക്കര: റിയാദില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തലക്കശ്ശേരി സ്വദേശി മരിച്ചു. തലക്കശേരി കൊടക്കഞ്ചേരി സുലൈമാന്‍ (58) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് സ്പോൺസറുമൊത്ത് റിയാദില്‍ നിന്ന് അല്ഖര്ജിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റിയാദിലെ മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സ്പോണ്‍സറായ വനിത സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സുലൈമാന്‍. പിതാവ്: പരേതനായ ഹസൈനാര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: താഹിറ, ഷിബ്ന, സുബ്ഹാന, ഷഹീന്. മൃതദേഹം അല്‍ ഖര്‍ജില്‍ ഖബറടക്കും.