പത്തനംതിട്ട: വള്ളിക്കോട് ശ്രീരാമകൃഷ്ണ ആശ്രമ അധ്യക്ഷൻ സിദ്ധാനന്ദസ്വാമി (72) നിര്യാതനായി. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയിലാണ് അന്ത്യം. വള്ളിക്കോട് വിവേകാനന്ദ വിദ്യാപീഠം വിദ്യാലയത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ശുകദേവൻ എന്നായിരുന്നു ആദ്യപേര്. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിയാണ് സ്വദേശം. വീരേശ്വരാനന്ദ സ്വാമിയിൽനിന്നും മന്ത്രദീക്ഷ സ്വീകരിച്ചു. നൃസിംഹാനന്ദ സ്വാമിയിൽനിന്നും സന്യാസ ദീക്ഷ സ്വീകരിച്ചു.