കളമശ്ശേരി: നിർമാണത്തിലിരിക്കുന്ന സീപോർട്ട് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം സൗത്ത് ചവറ വടക്കുംഭാഗം ലെനിൻ വില്ലയിൽ സ്റ്റീഫൻ മോറിസിന്റെ മകൻ ഹെബിൻ സ്റ്റീഫനാണ് (22) മരിച്ചത്.
ഞായറാഴ്ച രാത്രി 11.45 ഓടെ എച്ച്.എം.ടി റോഡിൽനിന്നുള്ള സീപോർട്ട് റോഡിലെ ടാറിങ് തീരുന്നിടത്താണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. മാതാവ്: പരേതയായ ഹേമ സ്റ്റീഫൻ. സഹോദരങ്ങൾ: ലെനിൻ സ്റ്റീഫൻ,രഞ്ജിനി.