വൈത്തിരി: ഫുട്ബാള്‍ കളിക്കിടെ വൈത്തിരി സ്വദേശിയായ കായിക പഠന വിദ്യാർഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണു മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി മുഹമ്മദ് റാഷിദ് (23) ആണ് മരിച്ചത്. മുറയൂര്‍ അബ്ദുള്ളയുടെയും ആമിനയുടെയും മകനാണ്. തിങ്കളാഴ്ച വൈകീട്ട് കോളജ് ഗ്രൗണ്ടിൽ സഹപാഠികൾക്കൊപ്പം ഫുട്ബാള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂർ ഗണപതി ചിന്നവേടം പെട്ടി സി.എം.എസ് കോളജിലെ ഒന്നാം വർഷ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർഥിയാണ്. ബാബാ വൈത്തിരി, കോളിച്ചാല്‍ ക്ലബ് എന്നിവയില്‍ അംഗമായ റാഷിദ് വടംവലി, ഫുട്ബാള്‍ കളികളിൽ ശ്രദ്ധേയ താരമാണ്. കോയമ്പത്തൂരില്‍ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്തിരുന്നു. അഖിലേന്ത്യ ഫുട്ബാൽ ഫെഡറേഷന്റെ കോച്ചിങ് ലൈസൻസ് നേടിയിട്ടുണ്ട്. സഹോദരങ്ങൾ: ജാസർ, ഷാനിബ്.