ചങ്ങരംകുളം: മധ്യവയസ്കനെ മരത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സുധാഭവനിൽ വിജയനാണ് മരിച്ചത്. ചങ്ങരംകുളം -എടപ്പാൾ റോഡിലെ കള്ളുഷാപ്പിന് പിറകിലെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം. വയനാട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന വിജയൻ ഏതാനും ആഴ്ച മുമ്പ് ചങ്ങരംകുളത്തെ സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു. പിന്നീട് ചങ്ങരംകുളത്തെ സ്വകാര്യ ക്വോർട്ടേഴ്സിൽ താമസിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ചങ്ങരംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.