അടിമാലി: രാജാക്കാട് വാക്കാസിറ്റി പൂവത്തുംമൂട്ടിൽ ഉതുപ്പ് (കുട്ടപ്പൻ -96) നിര്യാതനായി. ഭാര്യ: പരേതയായ മേരി കല്ലറ പാറപ്പുറത്ത് കുടുംബാംഗം. മക്കൾ: ബേബി, വത്സമ്മ, ലാലി, സിസ്റ്റർ അനു (എസ്.ജെ കോൺവന്റ്, ഗുജറാത്ത്), സിസ്റ്റർ ക്ലാര (സെന്റ് അലോഷ്യസ് കോൺവന്റ്, കോഴിക്കോട്), ജോൺസൺ, ജാൻസി. മരുമക്കൾ: ഫിലോമിന പൊട്ടയിൽ (പടിഞ്ഞാറെ കോടിക്കുളം), അബ്രാഹം പുതുശ്ശേരിൽ (വാക്കാസിറ്റി), ബേബി പൊന്നാട്ട് (വാരപ്പെട്ടി), ജോൺസൺ കുടുംബക്കുഴിയിൽ (പൊട്ടൻകാട്), ഫിലോമിന പിണ്ടിക്കാനായിൽ (എൻ.ആർ സിറ്റി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എൻ.ആർ സിറ്റി ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.