അടിമാലി: വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആനച്ചാല്‍ ചെങ്കുളം ചിറ്റേമാരിയില്‍ സി.വി. ഉലഹന്നാന് (54) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മികച്ച കുറ്റാന്വേഷകനുള്ള നിരവധി അംഗീകാരം നേടിയിട്ടുണ്ട്. കുരുവിള വര്‍ക്കിയുടെയും അന്നക്കുട്ടിയുടെയും മകനാണ്. ഭാര്യ: ജാന്‍സി. മക്കള്‍: ബിബിന്‍, എബിന്.