ഇടിച്ചിട്ട വാഹനം നിർത്താതെ പോയി
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട്ടില്‍ വാഹനാപകടത്തില്‍ ഒരു ജീവനും കൂടി പൊലിഞ്ഞു. കോട്ടാങ്ങല്‍ കുളത്തൂര്‍ മാമ്പറ്റ നൈനാന് എബ്രഹാം (ജയന് മാമ്പറ്റ-42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെ ഉതിമൂട് സഹകരണ ബാങ്കിന് മുന്നിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ റാന്നി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്കു പോയ ജയനെ എതിരെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ജയനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം. സംസ്കാരം പിന്നീട്.