പത്തനംതിട്ട: പത്തനംതിട്ട ഡെപ്യൂട്ടി ഡി.എം.ഒ (ആർ.സി.എച്ച് ഓഫിസർ) വള്ളംകുളം നന്നൂർ കാട്ടൂർ പാറയിൽ വീട്ടിൽ വൈഷ്ണവത്തിൽ ഡോ. കെ.എം. രാജീവ് (54) നിര്യാതനായി. തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട്, ചെങ്ങന്നൂർ ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ നിലകളിലും ഓതറ, കവിയൂർ, ചിറ്റാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിച്ചു. കെ.ജി.എം.ഒ ജില്ല പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഡോ. ഇന്ദിരാദേവി. മകൾ: വൈഷ്ണവി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.