കൊച്ചി: എറണാകുളം ജഡ്ജസ് അവന്യൂവിൽ പടിയത്ത് ഹാരിസ് റഹ്മാൻ (60) നിര്യാതനായി. മാതാവ്: ഹാജിറ. തിരുവനന്തപുരം കല്ലറക്കൽ സൈറ ബീവിയാണ് ഭാര്യ. മക്കൾ: ഡോ. അർഷാദ്, ഡോ. ഫർസാന ഹാരിഷ്. മരുമകൻ: നബീൽ കമാലുദ്ദീൻ (ചാർട്ടേഡ് അക്കൗണ്ടന്റ്). ഡോ. ഹഫീസ് റഹ്മാൻ (ചെയർമാൻ, സൺറൈസ് ഹോസ്പിറ്റൽ), ഡോ. ഹസീബ് റഹ്മാൻ (പടിയത്ത് മെഡിസിറ്റി, ആഫ്രിക്ക) എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന് കലൂർ തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.