പിറവം: പിറവം സ്വദേശിയെ അബൂദബിയിൽ താമസിച്ചിരുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവംവെട്ടുപാറക്കൽ മണിയുടെയും കലയുടെയും മകൻ മനു.വി.എം (25) ആണ് മരിച്ചത്. കമ്പ്യൂട്ടർ ആനിമേഷൻ പഠിച്ച മനു കഴിഞ്ഞ രണ്ടു വർഷമായി അബൂദബിയിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു ദിവസമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം റൂമിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണറിപ്പോർട്ടിലുള്ളതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കരുതുന്നു.