മൂവാറ്റുപുഴ: കരാർ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ കരാർ ജീവനക്കാരൻ മൂവാറ്റുപുഴ പുന്നമറ്റം തണ്ടേൽ പുത്തൻപുര ടി.എം. സിയാദാണ് (45) മരിച്ചത്. പോർട്ടറായി ജോലി ചെയ്യുന്ന സിയാദ് തിങ്കളാഴ്ച രാത്രി ഒമ്പതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മറ്റ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വർഷങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ സിയാദിന് ഗുരുതര പരിക്കേറ്റിരുന്നു. അത് ഭേദമായതോടെയാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: സലീന. മക്കൾ: സിറാജ്, സജ്ജാദ്.