ചെറായി: ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറായി ബേക്കറി സ്റ്റോപ്പിന് പടിഞ്ഞാറ് കണ്ടോന്‍തറ രാധാകൃഷ്ണന് (50), ഭാര്യ അനിത (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ ഒരു സാരിയുടെ രണ്ടറ്റത്തായി കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാത്രിയായിട്ടും ആരെയും കാണാതെ വന്നപ്പോള്‍ ബന്ധുക്കളും അയല്‍വാസികളും അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട് മുനമ്പം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. തങ്ങൾക്ക് താൽപര്യമില്ലാതിരുന്ന പ്രണയബന്ധവുമായി ഏക മകൾ മുന്നോട്ടുപോയതിൽ ഇവർ വിഷമത്തിലായിരുന്നതായി സൂചനയുണ്ട്. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തി.