കൈപ്പുഴ: സി.പി.ഐ മുൻ കോട്ടയം ജില്ല കൗണ്‍സിൽ അംഗം കൈപ്പുഴ മുക്കോണപ്പറമ്പിൽ എം.വി. ജനാർദനൻ (70) നിര്യാതനായി. ഏറ്റുമാനൂർ ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ലീല (കുമരകം വേലശ്ശേരിൽ കുടുംബാംഗം). മക്കൾ: ജിതിൻ (ആസ്ട്രേലിയ), നിതിൻ (കാനഡ). മരുമകൾ: അനുപമ (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.