ചങ്ങനാശ്ശേരി: കുന്നക്കാട് കാപ്പിവീട്ടില് പരേതനായ സെയ്ത് മുഹമ്മദ് റാവുത്തറുടെ മകന് പി.എസ്. സുലൈമാന്‍ (94) നിര്യാതനായി. പഴയകാല ഫുട്ബാള്‍ താരമായിരുന്നു. കോട്ടയം ഹിന്ദു-മുസ്ലിം- ക്രിസ്ത്യൻ (എച്ച്.എം.സി) ഫുട്ബാൾ ക്ലബ് മുൻതാരവും ചങ്ങനാശ്ശേരി പുതൂർപള്ളി മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗവും എം.വൈ.എം.എ കമ്മിറ്റിയിൽ ദീർഘകാലം സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ ഐഷാബീവി. മക്കള്‍: ഫാത്തിമ, നൂര്ജഹാന്, കമര്‍ബാന്‍, സലിം (സലിം ടെക്സ്), ജമീല, ഇസ്മയില്‍ (ഇസ്ഹാഖ് സ്റ്റോഴ്സ്), ഇക്ബാല്‍ (ഇര്ഫാന് ഗാര്‍മെന്റ്സ്), ഷൈല, ഷംല. മരുമക്കള്‍: ബഷീര്‍ (കോട്ടയം), സുലൈമാന്‍, ഹക്കീം നട്ടാശ്ശേരി (മംഗളം മുൻ അസി. എഡിറ്റർ), സഫീന, ബഷീര്‍ (സീതത്തോട്), ഷഹന, റസീന, താജ് (കാഞ്ഞിരപ്പള്ളി), അര്‍ഷദ് (തൊടുപുഴ). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുതൂര്‍പള്ളി ഖബര്‍സ്ഥാനില്‍.