ആലത്തൂർ: കളിച്ചുകൊണ്ടിരുന്ന വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. തോണിപ്പാടം അമ്പലക്കാട്ടിൽ കെ.എസ്.ഇ.ബി അസി. എൻജിനീയർ സുനീറിന്റെ മകൻ മിഷാൽ (11) ആണ് മരിച്ചത്. വീട്ടിനടുത്ത കറുകപറമ്പ് ജുമാ മസ്ജിദിനോട് ചേർന്ന കുളത്തിന്റെ വശത്ത് കളിച്ചുകൊണ്ടിരുന്ന സമയം കാൽവഴുതി വീണതാണെന്ന് പറയുന്നു. കുട്ടിയെ പുറത്തെടുത്ത് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. മൃതദേഹം ക്രസന്റ് ആശുപത്രി മോർച്ചറിയിൽ. കാവശ്ശേരി പത്തനാപുരം അക്കര യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സജീന. സഹോദരി: മിൻഹ.