കൊല്ലം: സ്വാതന്ത്യസമര ചരിത്രത്തിലെ വീരനായകൻ കെ.സി.എസ്. മണിയുടെ ഇളയ സഹോദരി തെങ്കാശി ഹനുമന്ദപുരം സ്ട്രീറ്റിൽ ലക്ഷ്മി കൃഷ്ണൻ (93) നിര്യാതയായി. ആലപ്പുഴ കോനാട്ടുമഠത്തിൽ ജനിച്ച ലക്ഷ്മികൃഷ്ണൻ വിവാഹശേഷമാണ് തെങ്കാശിയിലേക്ക് പോയത്. റിട്ട. വില്ലേജ് ഓഫിസർ പരേതനായ എസ്.വി. കൃഷ്ണനാണ് ഭർത്താവ്. മക്കൾ: രാജു, നടരാജൻ, പുഷ്കല, പരേതയായ വിമല. മരുമക്കൾ: ശാരദ, രേവതി, വി. രാമനാഥൻ, രംഗസ്വാമി.