തൊടുപുഴ: അമ്പലം വാർഡ് ഐശ്വര്യ തിയറ്ററിനുസമീപം നിരവത്ത് വീട്ടിൽ പരേതനായ എ.കെ. പ്രഭാകരൻ നായരുടെ മകൻ എൻ.പി. രാജേഷ് (52) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: മിഥുൻ, മാളവിക, അരുണിമ. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെ സഹോദരൻ രമേശിന്റെ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, തൊടുപുഴ നഗരസഭ) ചായംകോട് വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.